¡Sorpréndeme!

കമല്‍ ഹാസനെ വെടിവെച്ചു കൊല്ലണം, ആഹ്വാനവുമായി ഹിന്ദു മഹാസഭ | filmibeat Malayalam

2017-11-04 115 Dailymotion

Hindu Mahasabha Against Kamal Haasan
രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്‍റെ പ്രസ്താവനക്കെതിരെ ഹിന്ദു മഹാസഭ. ഹിന്ദുത്വത്തെ കമല്‍ഹാസന്‍ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും നടനെ വെടിവെച്ച് കൊല്ലണം എന്നുമാണ് ഹിന്ദു മഹാസഭ നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്. കമല്‍ ഹാസനേയും അദ്ദേഹത്തെ പോലുള്ളവരേയും ഒരു പാഠം പഠിപ്പിക്കാന്‍ അതാണ് വഴിയെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡണ്ട് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു. ഹിന്ദുത്വത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് ഈ മണ്ണില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും മറ്റൊരു ഭാഗത്ത് നിന്നുണ്ട്. ഹിന്ദു മഹാസഭ മീററ്റ് പ്രസിഡണ്ട് അഭിഷേക് അഗര്‍വാള്ണ് കമല്‍ ഹാസനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കാളിത്തമുള്ള സിനിമകള്‍ ബഹിഷ്‌ക്കരിക്കണം എന്നാവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു സംഘടനകള്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ആ പ്രതിജ്ഞ എടുക്കണമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.